സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വൈ​റ്റി​ല ജം​ഗ്ഷ​നു പരിഹാരമായി കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ലം ഇ​ന്ന് തു​റ​ക്കും

16

കൊ​ച്ചി: കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ലം ഇ​ന്ന് തു​റ​ക്കും. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ എറണാകുളം ജില്ലയിലെ വൈ​റ്റി​ല​യി​ലു​ള്‍​പ്പെ​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കും. ഇ​രു​പാ​ല​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ല്‍​കു​ന്ന​ത്.

രാ​വി​ലെ 9.30 ന് ​വൈ​റ്റി​ല ജം​ഗ്ഷ​നി​ലും തു​ട​ര്‍​ന്ന് 11ന് ​കു​ണ്ട​ന്നൂ​രി​ലും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

NO COMMENTS