വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു ; സ്ഥാപന ഉടമ അറസ്റ്റില്‍

64

കൊച്ചി : വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്ത സ്ഥാപന ഉടമ അറസ്റ്റില്‍.

ടെക്‌സ്‌റ്റൈല്‍ ബിസിനസ് നടത്തുന്ന മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സനീഷ് പിടിയിലായത്.

ജോലിക്കെന്ന പേരില്‍ യുവതികളെ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകയുടെ സഹായവും സനീഷിന് ലഭിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

NO COMMENTS