ചാവേറാക്രമണം – ഭീകരരുടെ ലക്ഷ്യം വിവാഹച്ചടങ്ങുകളിലെന്ന് – ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി.

123

കാബൂള്‍: ആയിരത്തി ഇരുനൂറിലധികംപേര്‍ പങ്കെടുത്ത വിവാഹച്ചടങ്ങില്‍. സംഗീതപരിപാടി നടക്കുകയായിരുന്ന സ്റ്റേജിനുസമീപത്താണ് ശനിയാഴ്ച ചാവേറാക്രമണമുണ്ടായത് പുരുഷന്മാര്‍ ഇരുന്ന സ്ഥലത്തായിരുന്നു സ്ഫോടനം.എല്ലാവരും നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. 20 മിനിറ്റോളം ഹാളില്‍ പുകമൂടിനിന്നു. രണ്ടുമണിക്കൂറിനുശേഷമാണ് മൃതദേഹങ്ങള്‍ ഹാളില്‍നിന്ന് മാറ്റാനായതെന്നും അദ്ദേഹം പറഞ്ഞു. ഒരുകിലോമീറ്റര്‍ അകലെവരെ സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.

ഹാളിനകത്ത് രക്തത്തില്‍ മുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളുടെയും കീറിയ വസ്ത്രങ്ങള്‍, തൊപ്പി, ചെരിപ്പ്, വെള്ളക്കുപ്പി എന്നിവയുടെയുമെല്ലാം ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. മുസ്‌ലിങ്ങളിലെ ഷിയാവിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇവിടം. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി പറഞ്ഞു.വിവാഹങ്ങള്‍ ഏറെ ആഘോഷത്തോടെ നടത്തുന്നവരാണ് അഫ്ഗാന്‍കാര്‍. ആയിരത്തിലധികം വിരുന്നുകാരാണ് പലയിടത്തും പങ്കെടുക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കും.

സുന്നിവിഭാഗക്കാര്‍ക്ക് മേല്‍ക്കൈയുള്ള അഫ്ഗാനില്‍ ഷിയാ വിഭാഗങ്ങള്‍ക്കെതിരേ ഇടയ്ക്കിടെ അക്രമങ്ങള്‍ നടക്കാറുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് മിക്ക അക്രമങ്ങളുടെയും പിന്നില്‍. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാവില്ലെന്നതുകൊണ്ട് ഭീകരര്‍ ആക്രമണത്തിന് തിരഞ്ഞെടുക്കുന്നത് വിവാഹ ച്ചടങ്ങുകളെ ക്കൂടിയാണ്. ജൂലായ് 12-ന് കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേര്‍സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചിരുന്നു.പത്തുദിവസംമുമ്ബ് കാബൂളിലെ ഒരു പോലീസ് സ്റ്റേഷനിലും സ്ഫോടനമുണ്ടായി. ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുക്കുകയുംചെയ്തു. ഇതില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നൂറ്റിയമ്ബതിലേറെ പേര്‍ക്ക് പരിക്കേറ്റു.

NO COMMENTS