സംസ്ഥാനത്ത് ഹയര്‍സെക്കന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു – വിജയ ശതമാനം 85.13

69

തിരുവനന്തപുരം; മന്ത്രി സി.രവീന്ദ്രനാഥാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ററി പരീക്ഷ ഫലപ്രഖ്യാപനം നടത്തി യത്. 85.13 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം അധികമാണ് ഇത്തവണ ത്തെ വിജയം. 18510 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചത്.

3,19,782 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയ ശതമാനം കുറവ് വയനാട്ടിലാണ്. വി.എച്ച്‌. എസ്‌.സി വിഭാഗത്തില്‍ 81.8 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് ഇത്തവണ മുന്നില്‍ നിക്കുന്നത്. 114 സ്കൂളുകള്‍ജില്ലയില്‍ 100 ശതമാനം വിജയം നേടി. 238 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

NO COMMENTS