സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം – രാഹുല്‍ ഗാന്ധി

124

ന്യൂഡല്‍ഹി:ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ സുതാര്യമായിരിക്കണം. ജനം മനസ്സിലാക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സ് എംപി രാഹുല്‍ ഗാന്ധി വീഡിയോ പ്രസ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഉന്നയിച്ചത്.

വൃദ്ധര്‍ക്കും, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉള്ളവര്‍ക്കും ഈ രോഗം അപകടകരമാണ്. അല്ലാത്തവര്‍ക്ക് ഇത് അപകടകരമായ രോഗമല്ല. അതിനാല്‍ നാം ജനങ്ങളുടെ മനസ്സില്‍ ഒരു മാറ്റം വരുത്തണമെന്നും രാഹുല്‍ പറഞ്ഞു.

നിലവില്‍, ആളുകള്‍ വളരെ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭീതി ഒഴിവാക്കി ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു. ഇതിന് വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ലെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഒരു പാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. സ്വിച്ചിടുന്നതു പോലെയോ ഓഫാക്കുന്നതുപോലേയുമല്ല കാര്യങ്ങളെന്ന് സര്‍ക്കാരും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS