കാസറഗോഡ് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തനമാരംഭിച്ചു – സേവനങ്ങള്‍ ഓണ്‍ലൈനിൽ

75

കാസറഗോഡ് : ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ സേവനങ്ങള്‍ക്കും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുമായി പൊതുജനങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ ഓഫീസിലേക്ക് വരരുതെന്നാണ് കൊറോണ കോര്‍കമ്മിറ്റി യോഗത്തിന്റെ നിര്‍ദ്ദേശം.

ഓണ്‍ലൈന്‍(മൊബൈല്‍,ഇന്റര്‍നെറ്റ്) മുഖേന സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്കാനും പ്രത്യേകം തയ്യാറാക്കിയ ഹെല്‍പ്പ് ഡെസ്‌ക് മുഖേനയും ജനങ്ങള്‍ക്ക് മറുപടി നല്കുന്നതിനുമുള്ള സംവിധാനം എല്ലാ ഓഫീസുകളിലും ഒരുക്കുന്നതിനും തീരുമാനമായി. കളക്റ്ററേറ്റില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഹുസൂര്‍ ശിരസ്തദാറിന് ചുമതല നല്കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായി. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം.എന്‍ ദേവിദാസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ എ ടി മനോജ്, മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS