നർസിങ് യാദവിന് ഒളിംപിക്സിൽ പങ്കെടുക്കാൻ‌ അനുമതി

188

ന്യൂഡൽഹി∙ ഉത്തേജകമരുന്ന് ഉപയോഗച്ചെന്നു പരിശോധനയിൽ തെളിഞ്ഞ നർസിങ് യാദവിന് ഒളിംപിക്സിൽ പങ്കെടുക്കാൻ‌ അനുമതി. നാഡ അച്ചടക്കസമിതിയുടേതാണ് തീരുമാനം. നർസിങ് ഇരയാവുകയായിരുന്നുവെന്ന് സമിതി കണ്ടെത്തി.

74 കിലോഗ്രാം ഗുസ്തി വിഭാഗത്തില്‍ ഒളിംപിക്‌സിനു യോഗ്യത നേടിയ നര്‍സിങ് യാദവ്, കഴിഞ്ഞയാഴ്ചയാണ് ഉത്തേജമരുന്ന് ഉപയോഗത്തിനു പിടിക്കപ്പെട്ടത്. ജൂലൈ അഞ്ചിന് നര്‍സിങ്ങില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ നിരോധിതമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.

താന്‍ നിരപരാധിയാണെന്നും സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള നര്‍സിങ്ങിന്റെ വാദം അച്ചടക്കസമിതി അംഗീകരിക്കുകയായിരുന്നു. ഗുസ്തി അസോസിയേഷന്റെ പിന്തുണയും നര്‍സിങ്ങുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY