സ്വർണ്ണ കടത്ത് – ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം മൂ​ന്ന് യാ​ത്ര​ക്കാരെ ക​സ്റ്റം​സ് പി​ടി​കൂ​ടി – റിപ്പോർട്ട്

132

നെ​ടു​മ്പാശേ​രി: 58 ല​ക്ഷം രൂ​പ വി​ല വരുന്ന സ്വ​ര്‍​ണ​വു​മാ​യി ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം മൂ​ന്ന് യാ​ത്ര​ക്കാ​രെ ക​സ്റ്റം​സ് പി​ടി​കൂ​ടി.കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴിയാണ് ഒ​ന്നേ​മു​ക്കാ​ല്‍ കി​ലോ സ്വർണം അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. മ​റ്റൊ​രു എ​യ​ര്‍ ഏ​ഷ്യ വി​മാ​ന​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നും എ​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ല്‍ നി​ന്നും 250 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി. ത​ങ്ക വ​ള​ക​ളാ​ക്കി ഇ​വ​ര്‍ കാ​ലി​ലും കൈ​യി​ലും ധ​രി​ച്ച ശേ​ഷം അ​തി​നു മു​ക​ളി​ല്‍ വ​സ്ത്രം ഉ​പ​യോ​ഗി​ച്ച്‌ മ​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

എ​യ​ര്‍ ഏ​ഷ്യ വി​മാ​ന​ത്തി​ല്‍ ക്വ​ലാ​ലം​പൂ​രി​ല്‍ നി​ന്നും വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യി​ല്‍ നി​ന്നും 750 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​മാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ബൈ​യി​ല്‍ നി​ന്നും എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി 750 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പാ​ന്‍റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ള്‍ ധ​രി​ച്ചി​രു​ന്ന പാ​ന്‍റി​ല്‍ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി അ​തി​ന​ക​ത്താ​ണ് ബി​സ്ക​റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ആ​ദ്യ ര​ണ്ട് കേ​സു​ക​ളും എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും ഒ​രു കേ​സ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് പി​ടി​യി​ലാ​യ മൂ​ന്ന് പേ​രും ക​ഴി​ഞ്ഞ ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി വി​സി​റ്റിം​ഗ് വി​സ​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് പോ​യ​വ​രാ​ണ്.

NO COMMENTS