ഇറാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ നാല്‍പ്പത് മരണം

188

ടെഹ്റാന്‍: ഇറാനില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ നാല്‍പ്പത് മരണം. ഏഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനിലെ സെമ്നാന്‍ പ്രവിശ്യയിലാണ് അപകടം നടന്നത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു.