ഗരിയ അൽ-ഉലയ ഗൾഫ് മലയാളി ഫെഡറേഷന് പുതിയ നേതൃത്വം – ഗൾഫ് കോഡിനേറ്റർ റാഫി പാങ്ങോട് 23 അംഗ കമ്മിറ്റിയെ ഔദ്യോഗമായി പ്രഖ്യാപിച്ചു

32

റിയാദ് : ഗരിയ അൽ-ഉലയ ഗൾഫ് മലയാളി ഫെഡറേഷൻ 2020/21 പുതിയ 23 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷനായ യോഗത്തിൽ ഗൾഫ് കോഡിനേറ്റർ റാഫി പാങ്ങോട്,ആണ് കമ്മിറ്റിയെ ഔദ്യോഗമായി പ്രഖ്യാപിച്ചത് .

ഗൾഫ് രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഗൾഫ് മലയാളി ഫെഡറേഷൻ മുന്നോട്ടുള്ള പ്രവർത്തനം നടത്തുന്നതെന്നും സൗദിഅറേബ്യ പോലെയുള്ള ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിയെടുക്കുന്ന ഇവിടത്തെ തൊഴിൽ വിഷയങ്ങൾ, നിയമക്കുരുക്കിൽ പെട്ട് കിടക്കുന്നവരുടെ കേസുകൾ പഠിച്ച് പരിഹരിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ഗൾഫ് മലയാളി ഫെഡറേഷൻ്റെ ഉദ്ദേശലക്ഷ്യങ്ങളെന്നും റാഫി പാങ്ങോട് പറഞ്ഞു.

എല്ലാ മെമ്പർമാർക്കും സുരക്ഷാ ഇൻഷുറൻസ് തുടങ്ങുന്നതിന് വേണ്ടി മുൻകൈ എടുക്കുമെന്നും, ജോലികൾ നഷ്ടപ്പെട്ടവർ, പുതിയ ജോലികൾ തേടുന്നവർ, എല്ലാവർക്കും വേണ്ടി പുതിയ തൊഴിൽ സാധ്യത ആപ്പ് തുടങ്ങുകയും അത്തരക്കാർക്ക് രജിസ്ട്രേഷൻ ചെയ്യുവാനുള്ള സംവിധാനമൊരുക്കി കൊണ്ടിരിക്കുക യാണെന്നും ഗൾഫ് മലയാളി ഫെഡറേഷൻ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് കേരള ടൂറിസവുമായി സഹകരിച്ച പുതിയ തൊഴിൽസാധ്യതകൾ ഒരുക്കുക എന്ന ലക്ഷ്യവുമുണ്ട് എന്നും റാഫി പറഞ്ഞു.

പ്രസിഡണ്ടായി സക്കീർ.പി.വി പനമ്പാട്. വൈസ് പ്രസിഡൻ്റുമാർ, അബ്ദുൽ അസീസ് വയനാട്, നിഷാദ്. ഷാൻ.ജനറൽ സെക്രട്ടറി, അലി കെ വയനാട്‌. ജോയിന്റ് സെക്രട്ടറിമാർ ഷമീർ കൊല്ലം, സുബൈർ. ട്രഷറർ ഫൈസൽ കക്കാടപുറം.അബ്ദുൽ ഖാദർ എടപ്പാൾ, ( ജീവകാരുണ്യ കൺവീനർ) നിഷാദ് കൊല്ലം (മീഡിയ കോർഡിനേറ്റർ) തിരഞ്ഞെടുത്തു എക്സിക്യൂട്ടീവ് അംഗങ്ങളായി, സ്വാമി എബ്രഹാം, ബഷീർ താനൂർ സലിം നൂറനാട്. മുജീബ് കൊല്ലം ജയപ്രകാശ്, അബ്ദുൽ റഷീദ് വയനാട്, ലാലു, ഷഫീഖ് റഹ്മാൻ. ജോമോൻ മിഥുൻ തൃശ്ശൂർ, വിജേഷ് കോഴിക്കോട്. എന്നിവരെ തിരഞ്ഞെടുത്തു,

യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗം വിപിൻ, വിഷ്ണു, തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ സെക്രട്ടറി അലി.കെ വയനാട് സ്വാഗതവും പ്രസിഡൻ്റ് സക്കീർ നന്ദിയും പറഞ്ഞു.

NO COMMENTS