വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസനവിരുദ്ധരാണെന്ന് ജി.സുധാകരന്‍

248

കണ്ണൂര്‍ : തളിപ്പറമ്പില്‍ ദേശീയപാത നിര്‍മാണം തടയുന്ന വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസനവിരുദ്ധരാണെന്ന് മന്ത്രി ജി.സുധാകരന്‍. ഇവരെ ജനങ്ങള്‍തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും എതിരായ നീക്കത്തെ തുണയ്ക്കുന്ന മാധ്യമങ്ങള്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വികസനവിരുദ്ധ സമരങ്ങളിലൂടെ വെടിവയ്പ് സൃഷ്ടിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നത്. തുടക്കത്തില്‍ത്തന്നെ സ്ഥലം സന്ദര്‍ശിച്ച്‌ സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഇതേത്തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ ദേശീയപാത നിര്‍മിക്കാന്‍ വിദഗ്ധസംഘം നിര്‍ദേശം സമര്‍പ്പിച്ചു. അപ്പോള്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഇതോടെ കിളികളുടെ പ്രശ്നം വേറെയാണെന്ന് മനസ്സിലായി. ശരിയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കും. എന്നാല്‍, സ്ഥാപിത താത്പര്യത്തോടെയുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയില്‍ ദേശീയപാത നിലവാരത്തില്‍ നിര്‍മിച്ച പതിനൊന്നാം മൈല്‍ മുട്ടത്തിപ്പറമ്ബ് റോഡ് ഉദ്ഘാടനത്തിനിടെയായിരുന്നു വിമര്‍ശം.

NO COMMENTS