സൗജന്യപരിശീലനം നൽകുന്നു.

181

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രം പട്ടികജാതി/വർഗക്കാർക്കായി 11 മാസത്തെ സൗജന്യ പരിശീലന പരിപാടി നെയ്യാറ്റിൻകരയിൽ ആരംഭിച്ചു. ഇതിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.

ടൈപ്പ് റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽനോളജ്, സ്‌പോക്കൺ ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരിശീലനം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. പന്ത്രണ്ടാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവർക്കും 18 നും 27 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, ദേശീയ തൊഴിൽ സേവന കേന്ദ്രം, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 0471-2332113/8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

NO COMMENTS