തിരുവനന്തപുരത്ത് 95 കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റിൽ

23

തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ 95 കിലോ കഞ്ചാവുമായി ഇന്നോവ കാറിൽ കടത്താന്‍ ശ്രമിക്കുന്നതിനിടെ നാലുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

കഞ്ചാവു കടത്തു സംഘത്തിലുണ്ടായിരുന്ന സ്ത്രീ പരിശോധനക്കിടെ രക്ഷപ്പെട്ടു. നിരവധി കേസുകളിലെ പ്രതികളാണ് അറസ്റ്റിലായവർ.

തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തില്‍പെട്ടവരെയാണ് കസ്റ്റഡിയിലെടുത്തത്. 45 പാര്‍സലുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY