ഇ-ഗസറ്റ്: കേരള ഗസറ്റ് ഇനി ഓൺലൈനിൽ

15

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഒക്‌ടോബർ രണ്ട് മുതൽ ഇലക്‌ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തിൽ ഓൺലൈനായി പ്രസിദ്ധീകരിക്കും. എല്ലാ ചൊവ്വാഴ്ച്ചയും പ്രസിദ്ധീകരിക്കുന്ന ഇ-ഗസറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വീക്കിലി ഗസറ്റ് ഓൺലൈനാക്കുന്നതിനുള്ള Comprehensive Operation and Management of Presses Over Secure Environment (COMPOSE) എന്ന വെബ് ബേസ്ഡ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത് എൻ.ഐ.സി. കേരള ഘടകമാണ്.

അച്ചടി വകുപ്പ് നൽകുന്ന പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തൽ, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതൽ പൊതുജനങ്ങൾക്ക് https://compose.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാ വുന്നതാണ്. ഈ സേവനങ്ങൾക്കുള്ള ഫീസ് ഇ-ട്രഷറി സംവിധാനം വഴി ഓൺലൈനായി അടയ്ക്കുവാനും കഴിയും.

പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ ലീഗൽ ഹെയർഷിപ്പ് (അവകാശ സർട്ടിഫിക്കറ്റ്) വിജ്ഞാപനങ്ങളും മറ്റ് സർക്കാർ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തൽ ബന്ധപ്പെട്ട വകുപ്പുകൾ ഓൺലൈനായി https://compose.kerala.gov.in വഴി നിർവ്വഹിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ https://gazette.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും https://compose.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഇ-ഗസറ്റായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾ 2000-ലെ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ നാലും എട്ടും വകുപ്പുകൾ പ്രകാരം എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്ന് അച്ചടി വകുപ്പ് ഡയറക്ടർ അറിയിച്ചു.

NO COMMENTS