സെപ്തംബര്‍ 2ലെ പൊതുപണിമുടക്ക് കേരളത്തില്‍ ബന്ദാകും

210

കാസര്‍കോട്: തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂലനയങ്ങള്‍ക്കെതിരെ സെപ്തംബര്‍ രണ്ടിന് വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സംയുക്തപൊതുപണിമുടക്ക് കേരളത്തെ നിശ്ചലമാക്കും.കെ എസ് ആര്‍ ടി സി ബസുകളടക്കമുള്ള പൊതുവാഹനങ്ങള്‍അന്നേദിവസം നിരത്തിലിറങ്ങില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളുമൊന്നും തുറന്നുപ്രവര്‍ത്തിക്കില്ല. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു തുടങ്ങി വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെങ്കിലും ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ബി എം എസ് പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.