പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം ; രണ്ടു പേർ അറസ്റ്റിൽ

81

കാസറഗോഡ് : പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം . കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും ഇൻസ്‌പെക്ടർ അജിത് കുമാറും ചേർന്ന് രണ്ടു കാസറകോട് സ്വദേശികളെ അറസ്റ്റ് ചെയ്തു .

കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുളിക്കൂർ കോളനിക്കു സമീപം തഹലിയ ടെന്റ് ആൻഡ് ഡെക്കറേഷൻ എന്ന സ്ഥാപനം നടത്തുന്ന പുളിക്കൂർ സുമയ്യ മാൻസിലിൽ അബ്ദുൽ നിയാസ് (32 ) എന്ന നിയാസ്. ശിരിഭാഗിലു മഞ്ച ത്തടുക്ക, ബൈ ത്തുൽ വയർ, മുഹമ്മദ്‌ ഇർഷാദ്. C. (38 ) എന്നിവരാണ് അറസ്റ്റിലായത് .ഇവരിൽ നിന്നും 15 ഗ്രാം എം ഡി എം എ ( MDMA ) യും 1.300 കിലോ ഗ്രാം കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ കാസറഗോഡ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ വിഷ്ണു പ്രസാദ്, വേണുഗോപാൽ, രഞ്ജിത്ത് കുമാർ എന്നിവരും കാസറഗോഡ് ഡി വൈ എസ് പി യുടെ സ്‌ക്വാഡിൽ പെട്ട ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല. എസ് , നിതിൻ സാരങ്, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.

NO COMMENTS