ജില്ല ക്ഷീരകര്‍ഷക സംഗമം

137

കാസറഗോഡ് : ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ 141 ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭി മുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, മില്‍മ, കേരളഫീഡ്‌സ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍ 26,27 തീയതികളില്‍ ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ രാവണീശ്വരത്ത് നടക്കും.

ക്ഷീരവികസന വകുപ്പ് 19.375 ലക്ഷം രൂപ ധനസഹായം നല്‍കി ചിത്താരി ക്ഷീരസഹകരണ സംഘം ആരംഭിക്കുന്ന കിടാരി പാര്‍ക്കിന്റെയും, 5.25 ലക്ഷം രൂപ ധനസഹായത്തോടെ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫോര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം, നൂറോളം ഉരുക്കളെ പങ്കെടുപ്പിച്ചു കൊണ്ട് കന്നുകാലി പ്രദര്‍ശനം, ഈ മേഖലയിലെ നൂതന അറിവുകള്‍ പകര്‍ന്നു കൊടുക്കുന്ന പ്രശ്‌നോത്തരി (ഗവ്യ ജാലകം)പരിപാടി, കലാ കായിക മത്സരങ്ങള്‍,ക്ഷീരവികസന സെമിനാര്‍, ഡയറി എക്‌സിബിഷന്‍, ക്ഷീരകര്‍ഷകരെയും ക്ഷീരസംഘങ്ങളെയും ആദരിക്കല്‍ എന്നീ പരിപാടികളും ക്ഷീര കര്‍ഷക സംഗമത്തില്‍ നടക്കും.

ഡിസംബര്‍ 27 ന് നടക്കുന്ന പൊതുസമ്മേളനം വനം -മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും.

NO COMMENTS