കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നാളെ നിരാഹാരമിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

14

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നാളെ നിരാഹാരമിരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. .
രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം പുതിയ തലത്തിലേക്ക് കടന്നതോടെയാണ് നിരാഹാര സമരം പ്രഖ്യാപിച്ച്‌ കെജ്‌രിവാള്‍ രംഗത്തെത്തിയത്.

‘കര്‍ഷകരെ പിന്തുണച്ച്‌ നാളെ ഏകദിന ഉപവാസം ആചരിക്കണമെന്ന് ആം ആദ്മി പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാനും നാളെ ഉപവസിക്കും’ കെജ്‌രിവാള്‍ പറഞ്ഞു. കര്‍ഷക സമരത്തെ പിന്തുണക്കുന്നവരെല്ലാം ദേശവിരുദ്ധരാണോയെന്നും അദ്ദേഹം ചോദിച്ചു.

കര്‍ഷകര്‍ ദേശവിരുദ്ധരാണെന്ന് ചില കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും പറയുന്നു. നിരവധി മുന്‍ സൈനികര്‍, ദേശീയ, അന്തര്‍ദ്ദേശീയ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍, ഡോക്ടര്‍മാര്‍, വ്യാപാരികള്‍ എന്നിവര്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു. ഈ ജനങ്ങളെല്ലാം ദേശവിരുദ്ധരാണോ ?’ കെജ്‌രിവാള്‍ ചോദിക്കുന്നു.

NO COMMENTS