കാസറഗോഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം – സി പി എമ്മാണ് അക്രമണത്തിനു പിന്നിലെന്ന് യു ഡി എഫ്

112

കാസറഗോഡ് : തിങ്കളാഴ്ച പുലര്‍ച്ചെ കുമ്പള കൊടിയമ്മയിലെ 147, 148, 149 ബൂത്ത് കമ്മിറ്റി പ്രവര്‍ത്തിക്കുന്ന കൊടിയമ്മ ഊജാറിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. മേശകളും കസേരകളും മറിച്ചിട്ട നിലയിലാണ്. പോസ്റ്ററുകളും ബാനറുകളും കീറിനശിപ്പിക്കുകയും ചെയ്തു. അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് യു ഡി എഫ് കൊടിയമ്മ മേഖല തിരഞ്ഞെടുപ്പ് സമിതി ആരോപിച്ചു.

NO COMMENTS