ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈ വിഹിതം 10-ാം തീയതി വരെ വാങ്ങാം: മന്ത്രി ജി.ആർ.അനിൽ

95

രാജ്യത്തെ റേഷൻ വിതരണത്തിൽ 2023 ജനുവരി ഒന്നു മുതൽ നയപരമായ മാറ്റം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. 2023 ജനുവരി ഒന്നു മുതൽ അന്ത്യോദയ-അന്നയോജന കാർഡുകൾക്ക് പുറമെ പി.എച്ച്.എച്ച്. കാർഡുടമകൾക്കു കൂടി റേഷൻ വിഹിതം തികച്ചും സൗജന്യമാക്കിയിരുന്നു. പ്രസ്തുത തീരുമാന പ്രകാരം 2022 ഡിസംബർ 31-ലെ നീക്കിയിരിപ്പ് 2023 ജനുവരി 1 മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിഹിതത്തിലേക്ക് കേന്ദ്ര സർക്കാർ മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലും പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ഈ സാഹചര്യത്തിൽ, ഡിസംബർ മാസത്തെ വിതരണം ജനുവരി 5 വരെ നീട്ടി നൽകിയിരുന്നത് തുടരാൻ നിർവ്വാഹമില്ലാത്ത സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. ആയതിനാൽ ഡിസംബർ മാസത്തെ വിതരണം ഇന്ന് (2023 ജനുവരി 2) അവസാനിപ്പിക്കുവാൻ നിർബന്ധിതമായിരിക്കുകയാണ്.എന്നാൽ, കേന്ദ്ര സർക്കാർ സൗജന്യമായി നൽകിവരുന്ന പി.എം.ജി.കെ.എ.വൈ. വിഹിതം ഡിസംബർ മാസം വാങ്ങാത്തവർക്ക് ജനുവരി 10-ാം തീയതിവരെ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആയതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ 2023 ജനുവരി 3 ന് സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കുന്നതും 2023 ജനുവരി 4 മുതൽ ജനുവരി മാസത്തെ നോർമൽ റേഷനും ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈ. യും വിതരണം ആരംഭിക്കുന്നതുമാണെന്ന് മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

NO COMMENTS