ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

237

ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ‍്യക്ക് വിശ്രമം നല്‍കി. വിരാട് കോലി ക്യാപ്റ്റനായി തുടരും. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഈമാസം പതിനാറിന് കൊല്‍ക്കത്തയിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.
തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച്‌ ക്ഷീണിതനായതിനാലാണ് ഹര്‍ദിക് പാണ്ഡ‍്യക്ക് വിശ്രമം നല്‍കുന്നതെന്നും, ആരോഗ്യം വീണ്ടെടുക്കാന്‍ ഹര്‍ദിക് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി. ഹ‍ര്‍ദിക്കിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മുരളി വിജയ്, ശീഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ.

NO COMMENTS