സിപിഎം കൊല്ലം ജില്ലാസമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

230

കൊല്ലം : സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. പൊലീസിന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടകരമാണെന്നും, ഭരണത്തിലിരിക്കുന്ന സമയത്തും പാര്‍ട്ടിക്ക് പോലീസിനെതിരെ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നുമാണ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം പോലീസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും പോലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്ക് കാര്യമായി വളരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിന് ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു.

NO COMMENTS