കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ധാരണ.

197

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ധാരണയായി. 20 സീറ്റുകളില്‍ കോണ്‍ഗ്രസും ബാക്കിയുള്ള എട്ട് മണ്ഡലങ്ങളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥികളും മത്സരിക്കും. നടി സുമലത അവകാശവാദമുന്നയിച്ച മാണ്ഡ്യ സീറ്റും സിറ്റിംഗ് സീറ്റായ തുമുകൂറും കോണ്‍ഗ്രസ് ജെഡിഎസിന് വിട്ടു നല്‍കി. മാണ്ഡ്യക്ക് പകരമായി മൈസൂരു സീറ്റ് ജെഡിഎസ് കോണ്‍ഗ്രസിന് നല്‍കി. ഉത്തര കന്നഡ, ചിക്ക മംഗ്‌ളുരു, ഷിമോഗ, ഹാസന്‍, ബംഗ്‌ളുരൂ നോര്‍ത്ത്, വിജയ പുര എന്നിവയാണ് ജെഡിഎസിന്റെ മറ്റു സീറ്റുകള്‍.

NO COMMENTS