രാജ്യാന്തര ചലച്ചിത്ര മേള കാണാനെത്തുന്നവർക്ക് അത്യാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ലെന്ന് പരാതി

117

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന 24-ാമത് രാജ്യാന്തര ചലച്ചിത്ര മേള കാണാനെത്തുന്നവർക്കുള്ള അത്യാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ലാത്തതു കാരണം തുറസ്സായ സ്ഥലത്ത് മൂത്രമൊഴിച്ചു വൃത്തിഹീനമാക്കുന്നതായാണ് പരാതി .

ചലച്ചിത്ര മേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധി യിലാണ് ഇത്തരം സംഭവം അരങ്ങേറുന്നതെന്നും സ്ത്രീ കളടക്കമുള്ള പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നവിധം ടോയ്ലറ്റുകൾ അടഞ്ഞു കിടക്കുന്നതിനാൽ സിനിമ കാണാൻ വരുന്നവരും തുറസായ സ്ഥലത്തു മൂത്രമൊഴിക്കുന്നു. നിശാഗന്ധിയിൽ സ്ഥാപിച്ചിട്ടുള്ള ബയോ ടോയ്‌ലെറ്റ് പ്രവർത്തിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു . .

NO COMMENTS