ശുചിത്വം പരമപ്രധാനം; സേവനസജ്ജരായി ഹരിതകര്‍മസേന

103

കാസർഗോഡ്: ആഘോഷമേതായാലും ശുചിത്വം മറന്നുള്ള യാതൊരു പ്രവര്‍ത്തനവുമില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കലോത്സവ വേദികളിലും പരിസരങ്ങളിലും മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന താമസ സ്ഥലങ്ങളിലും ശുചിത്വം കാത്തു സൂക്ഷിക്കാന്‍ സര്‍വ സന്നാഹങ്ങളോടെയാണ് കുടുംബശ്രീയുടെ കീഴിലുള്ള ഹരിതകര്‍മസേന സജ്ജരായിട്ടുള്ളത്.

കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ രണ്ട് കുടുംബശ്രീ സിഡിഎസുകളില്‍ നിന്നായി 80ഓളം ഹരിത കര്‍മ സേനാംഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നത്. കലോത്സവം ആരംഭിക്കുന്നതിന് മുമ്പായി നവംബര്‍ 26ന് തന്നെ കര്‍മപഥത്തിലേക്കിറങ്ങുന്ന സേനാംഗങ്ങള്‍ ഡിസംബര്‍ രണ്ട് വരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകും. താമസ സ്ഥലം, ശൗചാലയങ്ങള്‍, കലോത്സവ വേദികളും പരിസരവും എന്നിവടങ്ങിളില്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണം നടതതും.

രാവിലെ, വൈകുന്നേരം, രാത്രി എന്നീ ക്രമങ്ങളില്‍ രണ്ട് പേരടങ്ങുന്ന മൂന്ന് സംഘങ്ങളായാണ് ശുചീകരിക്കുക. കര്‍മ സേനയ്ക്ക് ആവശ്യമായ ശുചീകരണോപരണങ്ങളും സാമഗ്രികളും കലോത്സവ വെല്‍ഫയര്‍ കമ്മിറ്റി ലഭ്യമാക്കും. കലോത്സവം അവസാനിച്ചതിന് ശേഷം ഡിസംബര്‍ രണ്ടിന് ഏറ്റെടുത്ത സ്ഥലങ്ങള്‍ വൃത്തിയായെന്ന് ഉറപ്പു വരുത്തി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും.

NO COMMENTS