കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനീകരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്

192

കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനീകരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 4.30 ഓടെ ഭീകരര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ജമ്മു കശ്മീര്‍ പോലീസിലെ മൂന്നു പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. സുരക്ഷാ ജീവനക്കാര്‍ തിരിച്ച്‌ വെടിവെച്ചതോടെ തീവ്രവാദികള്‍ പിന്‍വാങ്ങി. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

NO COMMENTS