തിരുവനന്തപുരത്തെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടി എത്തിയത് വിവാദമാകുന്നു

197

തിരുവനന്തപുരം : തിരുവനന്തപുരത്തെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടി എത്തിയത് വിവാദമാകുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച്‌ ഗവ.ഫൈന്‍ ആര്‍ട്സ് കോളജില്‍ സമരവും പോസ്റ്റര്‍ യുദ്ധവും ശക്തമാകുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച്‌ കോളജ് പ്രിന്‍സിപ്പലിനെതിരെയാണ് സമരം ശക്തമാക്കിയിരിക്കുന്നത്.കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അന്തേവാസിയായ സുഹൃത്തിനൊപ്പം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പുറത്തു നിന്നുള്ള പെണ്‍കുട്ടിയും ദിവസങ്ങള്‍ക്ക് മുന്‍പ് ഒത്തുകൂടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിദേശത്ത് പഠിച്ചു വശര്‍ന്ന പെണ്‍കുട്ടിക്ക് ഈ നാട്ടിലെ രീതികള്‍ പിടികിട്ടിയിരുന്നില്ലെന്നും പറയപ്പെടുന്നു.സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ ഹോസ്റ്റല്‍ അന്തേവാസികള്‍ പെണ്‍കുട്ടിയുടെ ഹോസ്റ്റലിലുള്ള സുഹൃത്തിനെ കായികമായി നേരിടുകയും പെണ്‍കുട്ടിയ്ക്കൊപ്പം മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഒടുവില്‍ ജീവനക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
എന്നാല്‍, ഈ സംഭവത്തിന്‍റെ ചൂടാറും മുന്‍പേ പെണ്‍കുട്ടി വീണ്ടും ഹോസ്റ്റലില്‍ എത്തിയതോടെ രംഗം വഷളാകുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ ഭാവിയെ കരുതി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ നിശബ്ദത പാലിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് സമരക്കാര്‍ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.ഹോസ്റ്റല്‍ സന്ദര്‍ശിച്ചത് തെറ്റായി കാണാനാകില്ലെന്നും ഹോസ്റ്റല്‍ ചട്ടത്തിന് വിരുദ്ധമായതിനാല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY