ഉമ്മന്‍ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലിലടയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍.

188

ഉമ്മന്‍ചാണ്ടിയെ ഉമ്മന്‍ ചാണ്ടിക്ക് പാകിസ്താന്‍റെയും തീവ്രവാദികളുടേയും ഭാഷയാണെന്നും രാജ്യദ്രോഹത്തിന് ജയിലിലടയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. നേരത്തേ അഭിനന്ദനെ വിട്ടയക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‌ ഖാന്‍റെ നടപടിയെ അഭിനന്ദിച്ച്‌ ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എഎന്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തിയത്.

ഉമ്മന്‍ ചാണ്ടി രാജ്യദ്രോഹപരമായ ട്വീറ്റാണ് നടത്തിയത്. കോടിയേരിയെ കടത്തിവെട്ടിക്കൊണ്ടുള്ള പ്രകടനമായിരുന്നു അത്. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കി മാറ്റണം. ഉമ്മന്‍ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ വിശ്വാസമുണ്ടോ? ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ചോദിച്ചവര്‍ക്കെതിരെ നേരത്തേയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

NO COMMENTS