മതരാഷ്ടങ്ങള്‍ അരാജകത്വത്തിന്റെ കൊടിയ ഉദാഹരണങ്ങള്‍ – ബെന്യാമിന്‍

119

തിരുവനന്തപുരം: മതത്തിന്റെ പേരില്‍ സൃഷ്ടി ക്കപ്പെട്ടിട്ടുള്ള രാഷ്ട്രങ്ങളില്‍ വലിയതോതില്‍ അരാജകത്വം നിലനില്‍ക്കുന്നുവെന്നും, ജനാധി പത്യ ബോധത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ സഹകരണമനോഭാവത്തിന്റേയും വികസനത്തി ന്റേയും ഉത്തമോദാഹരണങ്ങളായി മാറുന്നു വെന്നും പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞു.

കേരളാ എന്‍.ജി.ഒ യൂണിയന്‍ വികാസ് ഭവൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആടുജീവിതത്തിന്റെ ആസ്വാദനവും കെ.ചെല്ലപ്പ ന്‍ പിള്ള സ്മാരക ലൈബ്രറിയുടെ പുസ്തക വണ്ടിയുടെ പര്യടനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങളും കലഹങ്ങ ളും മനുഷ്യനെ മതം കൊണ്ട് വേര്‍തിരിച്ചതിന്റെ വിപത്താണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ചരിത്രം മതസ്പര്‍ദ്ദ വെടിഞ്ഞുള്ള തികഞ്ഞ ജനാധിപത്യ ബോധത്തില്‍ ഊന്നിയുള്ള വികസനത്തിന്റെ ചരിത്രമാണ്.

ഭീതിപ്പെടുത്തുന്ന സമകാലീന സംഭവവികാസങ്ങ ളോട് നമ്മള്‍ പ്രതികരണം രേഖപ്പെടുത്തണം. അവ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേതായി ചിത്രീകരിക്കപ്പെടരുത് മറിച്ച് മനുഷ്യരായിട്ടുള്ള നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് കാണേണ്ടത് അദ്ദേഹം പറഞ്ഞു.

എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എന്‍.നിമല്‍ രാജ് ബെന്യാമിനെ ആദരിച്ചു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി യേറ്റംഗം യു.എം.നഹാസ്, ജില്ലാ പ്രസിഡണ്ട് കെ.എ .ബിജുരാജ് ,ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ആടുജീവിതത്തിന്റെ ആസ്വാദനം അജി ദൈവ പ്പുര അവതരിപ്പിച്ചു. ഐ.ഷൈലജ കുമാരി അദ്ധ്യക്ഷയായിരുന്നു. കെ.മനോജ് കുമാര്‍ സ്വാഗതവും വിജുകുമാർ.വി‍ നന്ദിയും പറഞ്ഞു.

NO COMMENTS