പാഠ്യപദ്ധതിയില്‍ നിന്നും തന്‍റെ രചനകളെ ഒഴിവാക്കണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

266

കൊച്ചി : പാഠ്യപദ്ധതിയില്‍ നിന്ന് തന്‍റെ രചനകളെ ഒഴിവാക്കണമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണം. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിത ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

NO COMMENTS