ഏഷ്യന്‍ ഗെയിംസ് ; ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗിന് സ്വര്‍ണം

269

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിൽ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗിന് സ്വര്‍ണം. 16.77 മീറ്റര്‍ താണ്ടിയാണ് അര്‍പീന്ദര്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം നേടിക്കൊടുത്തത്. ഈ ഇനത്തില്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ പൊന്നണിയുന്നത്. ഇതോടെ ജക്കാര്‍ത്തയില്‍ ഇന്ത്യക്ക് പത്ത് സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 53 മെഡലായി.

NO COMMENTS