ബറാക് ഒബാമയുടെ ഒപ്പുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തിലിട്ട്, നാസയില്‍ ജോലി കിട്ടിയെന്നു നാട്ടുകാരെ പറഞ്ഞു പറ്റിച്ച ഇരുപതു വയസ്സുകാരന്‍ അറസ്റ്റില്‍

160

ഇന്‍ഡോര്‍ • യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഒപ്പുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തിലിട്ട്, നാസയില്‍ ജോലി കിട്ടിയെന്നു നാട്ടുകാരെ പറഞ്ഞു പറ്റിച്ച ഇരുപതു വയസ്സുകാരനെ ഒടുവില്‍ എസ്പി കുടുക്കി. അന്വേഷണം നടത്തിയപ്പോള്‍ യുവാവിന്റെ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്! യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയില്‍ ജോലി കിട്ടിയെന്നും അനുമോദന സമ്മേളനം ഒരുക്കണമെന്നും പറഞ്ഞ് ഉന്നത അധികൃതരെയും പൊലീസ് ഉദ്യോഗസ്ഥരെയും ശല്യംചെയ്തുവന്ന അന്‍സാര്‍ ഖാനാണ് അറസ്റ്റിലായത്.
കമലാപുര്‍ സ്വദേശിയായ ഇയാള്‍ നാസയില്‍ 1.8 കോടി രൂപ വാര്‍ഷിക ശമ്ബളമുള്ള ജോലി കിട്ടിയെന്നാണു പറഞ്ഞുപരത്തിയത്. കാലാവസ്ഥാ നിരീക്ഷണത്തിനായി തന്റെ വീട്ടില്‍ സ്ഥാപിച്ച ഉപകരണത്തില്‍നിന്നുള്ള വിവരങ്ങള്‍ യുഎസിലെ നാസ ആസ്ഥാനത്തേക്കാണു പോകുന്നതെന്നും ഇയാ‍ള്‍ വീമ്ബടിച്ചിരുന്നു.അനുമോദന സമ്മേളനം നടത്താന്‍ അഭ്യര്‍ഥിച്ചു ദേവാസ് എസ്പി ശശികാന്ത് ശുക്ലയെ കാണാനെത്തിയതാണ് അന്‍സാറിന്റെ കള്ളി പൊളിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തിലിട്ട് എത്തിയ യുവാവിന്റെ അവകാശവാദങ്ങളില്‍ സംശയം തോന്നിയ എസ്പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

NO COMMENTS

LEAVE A REPLY