അർജന്റീനയ്ക്ക് തകർപ്പൻ ജയം ; മെസ്സി അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ

108

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എസ്തോണിയയെ എതിരില്ലാത്ത അഞ്ചുഗോളുകൾ നേടിയ അർജന്റീനയ്ക്ക് തകർപ്പൻ ജയം. സൂപ്പർതരാം ലയണൽ മെസ്സിയാണ് അഞ്ച് ഗോളും നേടിയത്.

അഞ്ച് ഗോൾ നേടിയതോടെ മെസ്സി അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിലെത്തി . ഇതോടെ അർജന്റീന പരാജയമറിയാതെ 33 മത്സരം പിന്നിട്ടു.അർജന്റീനയ്ക്കായി മെസ്സിയുടെ ഗോൾ നേട്ടം 86 ആയി ഉയർന്നു. ഇതോടെ ഇതിഹാസതാരം പുസ്കാസിനെ മറികടന്ന് ഗോൾവേട്ടക്കാരുടെ പട്ടികയിൽ മെസ്സി നാലാമതെത്തി. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ ആണ് ഒന്നാമത്.

എട്ടാം മിനിറ്റിൽ പൊങ്ങ്ട്ടിയിൽനിന്ന് ആദ്യഗോൾ നേടിയ മെസ്സി 45, 47, 71, 76 മിനിറ്റുകളിലും ലക്ഷ്യംകണ്ടു. കരിയറിൽ രണ്ടാം തവണയാണ് മെസ്സി അഞ്ചു ഗോൾ നേടുന്നത് 2012-ൽ സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്സലോണയ്ക്കായി ഡയർ വർക്യൂസനെതിരെയാണ് ആദ്യം നേട്ടം കൈവരിച്ചത്.

NO COMMENTS