സാക്കിർ നായിക്ക് നാളെ മാധ്യമങ്ങളെ കാണും

165

മുംബൈ∙ മതപണ്ഡിതനും പ്രാസംഗികനുമായ സാക്കിർ നായിക്ക് നാളെ മാധ്യമങ്ങളെ കാണും. നിലവിൽ സൗദി അറേബ്യയിലുള്ള സാക്കിർ നായിക്ക്, സ്കൈപ്പ് വഴിയായിരിക്കും മാധ്യമങ്ങളെ കാണുക. സാക്കിർ നായിക്ക് തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ള ചില പ്രമുഖ വ്യക്തികളും സാക്കിർ നായിക്കിനൊപ്പം മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ബോളിവുഡ് താരങ്ങൾ, അഭിഭാഷകർ, വിവിധ എൻജിഒകളിലെ അംഗങ്ങൾ എന്നിവരാകും സാക്കിർ നായിക്കിനൊപ്പം മാധ്യമങ്ങളെ കാണുക.

കഴിഞ്ഞ ദിവസം സൗദിയിൽനിന്ന് തിരിച്ച് മുംബൈയിലെത്തേണ്ടിയിരുന്ന സാക്കിർ നായിക്ക്, അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ത്യയിലെത്തുന്ന സാക്കിർ നായിക്കിന് സമൻസ് അയച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഇനിയെന്നാണ് സാക്കിർ നായിക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയെന്ന് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY