ഇറ്റലിയെ അർജന്റീന മൂന്ന് ഗോളിന് പരാജയപ്പെടുത്തി

31

വെംബ്ലിയിൽ നടന്ന കളിയിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ തകർത്ത അർജന്റീന മൂന്ന് ഗോളിനാണ് ഫെെനലിസിമ ട്രോഫി കരസ്ഥമാക്കി ചാമ്പ്യൻമാരായത്. ലൗതാരോ മാർട്ടിനെസും ഏയ്ഞ്ചൽ ഡി മരിയയും പകരക്കാരനായെത്തിയ പൗലോ ഡിബാലയുമാണ് ഗോൾ നേടിയത്.

പരിശീലകൻ ലയണൽ സ്കലോണിക്ക് കീഴിൽ തോൽവിയറിയാതെ 32 മത്സരം അർജന്റീന പൂർത്തിയാക്കി.ഇറ്റാലിയൻ പ്രതിരോധ താരവും ക്യാപ്റ്റനുമായ ജോർജിയോ കില്ലെനിയുടെ അവസാന രാജ്യാന്തര മത്സരമായിരുന്നു ഇത്.

കളി തുടങ്ങി അരമണിക്കൂറിനുളളിലായിരുന്നു മാർട്ടിനെസിന്റെ ഗോൾ. ലയണൽ മെസി അവസര മൊരുക്കി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പായിരുന്നു രണ്ടാംഗോൾ. മാർട്ടിനെസ് നൽകിയ പാസ് പിടിച്ചെടുത്ത് ഡി മരിയ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയെ കീഴടക്കി. അവസാന നിമിഷം ഡിബാല അർജന്റീന ജയം പൂർത്തിയാക്കി. മെസിയുടെ മൂന്ന് ഷോട്ടുകൾ ദൊന്നരുമ്മ തടഞ്ഞു. ഡി മരിയയുടെ ഒന്നാന്തരം ഷോട്ടും തട്ടിയകറ്റി.

NO COMMENTS