പെരിയ ഇരട്ട കൊലപാതകം – സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു

21

പെരിയ ഇരട്ട കൊലപതാക കേസില്‍ രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ രാഘവന്‍ വെളുത്തോളി, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറിയും സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവുമായ കുട്ടക്കരയിലെ കെ.വി ഭാസ്‌കരന്‍ എന്നിവരെയാണ് സി ബി ഐ ചോദ്യം ചെയ്തിരിക്കുന്നത്.

കാസര്‍ക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ സി.ബി.ഐ ക്യാമ്ബ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്തത്. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായുള്ള കുറ്റം.

NO COMMENTS