ജ​നാ​ധി​പ​ത്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ബ്ദം ഉ​യ​ര്‍​ത്താ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മുണ്ട് – സോ​ണി​യ ഗാന്ധി

96

ന്യൂ​ഡ​ല്‍​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ബ്ദം ഉ​യ​ര്‍​ത്താ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു.പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ണ്ഡ്യം പ്ര​ഖ്യാ​പി​ക്കു​ന്നുവെന്നും അവർ പറഞ്ഞു

സ​ര്‍​ക്കാ​റി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ള്‍​ക്കും ന​യ​ങ്ങ​ള്‍​ക്കു​മെ​തി​രെ ശ​ബ്ദ​മു​യ​ര്‍​ത്താ​നും ആ​ശ​ങ്ക​ക​ള്‍ രേ​ഖ​പ്പെ​ടു​ത്താ​നും ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ജ​ന​ശ​ബ്ദ​ത്തോ​ട് തീ​ര്‍​ത്തും അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്. വി​യോ​ജി​പ്പു​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മൃ​ഗീ​യ​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ വി​മ​ര്‍​ശി​ച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി വി​വേ​ച​ന​പ​ര​മാ​ണ്. പാ​വ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും സോ​ണി​യ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ടി​വി സ​ന്ദേ​ശ​ത്തി​ല്‍ സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു.

NO COMMENTS