തൃശൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

266

തൃശൂര്‍: പാറേംപാടത്ത് ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊങ്ങണൂര്‍കാവില്‍ കാളിദാസന്റെ മകന്‍ അഭിലാഷ് (28), പോര്‍ക്കുളം ചെറുവത്തൂര്‍ പ്രിന്‍സന്റെ മകന്‍ അഗസ്റ്റിന്‍(28) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പാറേംപാടം വിക്ടറിക്കടുത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. കുന്നകുളത്ത് നിന്നും വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. അഭിലാഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. മരങ്ങള്‍ കയറ്റി വന്ന ലോറിയിലാണ് ഇവരുടെ ബൈക്ക് ഇടിച്ചത്. അഭിലാഷ് സംഭവസ്ഥലത്തും, അഗസ്റ്റിന്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരണപ്പെട്ടത്. അഭിലാഷ് ടെമ്ബോ ട്രാവലര്‍ ഡ്രൈവറും, അഗസ്റ്റിന്‍ കാറ്ററിംഗ് തൊഴിലാളിയുമായിരുന്നു.

NO COMMENTS