കോടിയേരിയുടെ മകന്‍റെ പണമിടപാട് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

319

തിരുവനന്തപുരം : കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ച്‌ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണമിടപാടില്‍ ബിനോയ് കോടിയേരിക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ല. ബിനോയിക്കെതിരെയുള്ള ആരോപണം സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമല്ലന്നും പാര്‍ട്ടിക്ക് ചേരാത്ത പ്രശ്നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബിനോയ്ക്കെതിരെയുള്ള ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി വിദേശത്താണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലാളിത്യത്തിന്റെ പേരുപറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

NO COMMENTS