മധുവിന്റെ മരണത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം ഉണ്ടാകുമെന്ന് എ.കെ. ബാലന്‍

202

തൃശൂര്‍ : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം ഉണ്ടാകുമെന്ന് എ.കെ.ബാലന്‍. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മധുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായതു കൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS