സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ്: 2019 പ്രഖ്യാപിച്ചു

42

അക്ഷയോർജ്ജ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നൽകുന്ന കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2019 വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു.

ഡോ. ആർ. ശശികുമാർ (കേപ്പ് ഡയറക്ടർ), ഡോ. ആർ. ഹരികുമാർ (ജോയിന്റ് ഡയറക്ടർ, ഇ.എം.സി), കെ. അശോകൻ (മുൻ ബോർഡ് മെമ്പർ, കെ.എസ്.ഇ.ബി), വി.കെ. ജോസഫ് (ചീഫ് എൻജിനിയർ (ആർ.ഇ.ഇ.എസ്, കെ.എസ്.ഇ.ബി.എൽ), ഷീബ എബ്രഹാം, അഡീഷണൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ശരവണ കുമാർ (ജോയിന്റ് ഡയറക്ടർ (പി.ഇ.ജി) സി.ഡാക്), പ്രൊഫ. ഡോ. ശ്രീജയ (ഇലക്ട്രിക്കൽ വിഭാഗം മേധാവി, തിരുവനന്തപുരം എൻജിനിയറിങ് കോളേജ്), സി.റ്റി. അജിത് കുമാർ (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, അനെർട്ട്) എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്.

മികച്ച സേവനം നടത്തുന്നവരെ കണ്ടെത്തി അവാർഡ് നൽകുന്നതിനുള്ള ചുമതല അക്ഷയ ഊർജ്ജമേഖലയിലെ സംസ്ഥാന നോഡൽ ഏജൻസി ആയ അനെർട്ടിനാണ്.

അവാർഡ് ജേതാക്കളുടെ വിശദാംശം, വിഭാഗം, പേര്, അവാർഡ് തുക എന്ന ക്രമത്തിൽ ചുവടെ:

സമഗ്ര സംഭാവനയ്ക്കുള്ള വ്യക്തിഗത അവാർഡ്: പ്രൊഫ. വി.കെ. ദാമോദരൻ-1,00,000 രൂപ. വ്യവസായ സ്ഥാപനങ്ങൾ (അവാർഡ് പങ്കിട്ടു): മലയാള മനോരമ ലിമിറ്റഡ്, കോട്ടയം-50,000 രൂപ, നീലാംബരി എക്‌സ്‌പോർട്‌സ്, കോഴിക്കോട്-50,000 രൂപ. വാണിജ്യ സ്ഥാപനങ്ങൾ (അവാർഡ് പങ്കിട്ടു): കാലിക്കറ്റ് സർവകലാശാല കോ-ഓപ്പറേറ്റീവ് സ്റ്റോർസ് ലിമിറ്റഡ്-50,000 രൂപ, ക്ലിനിക് ഡെന്റസ്ട്രി, വലപ്പാട്, തൃശ്ശൂർ-50,000 രൂപ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ: നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്- 1,00,000 രൂപ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ: കെയർ ഹോം-ഹെൽപിംഗ് ഹാൻഡ്‌സ്, കോഴിക്കോട്-1,00,000 രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ-1,00,000 രൂപ. അക്ഷയ ഊർജ്ജ രംഗത്തെ വ്യവസായ സ്ഥാപനങ്ങൾ (അവാർഡ് പങ്കിട്ടു): ഗോ ഗ്രീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം-50,000 രൂപ, സ്‌പെക്ക്ട്രം ടെക്‌നോ പ്രോഡക്റ്റഡ്, എറണാകുളം-50,000 രൂപ.

പ്രശംസാ സർട്ടിഫിക്കറ്റിന് അർഹരായവർ:

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: സെന്റ് ആൽബേർട്ട്‌സ് കോളേജ്, എറണാകുളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്, തൃശ്ശൂർ. റിസർച്ച് & ഇന്നോവേഷൻ: ഡോ. സുസ്മിത മോഹൻ, അന്തിക്കാട്, തൃശ്ശൂർ. വ്യക്തികൾ: ഡോ.നിഖിൽ പി.ജി, അയ്യന്തോൾ, തൃശ്ശൂർ, രാജൻ എം.പി, കോഴിക്കോട്.

NO COMMENTS