കാസര്‍കോട് ഉറവിടമില്ലാതെ രോഗികള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണണം

130

കാസറഗോഡ് : ഉറവിടമില്ലാതെ രോഗികള്‍ വര്‍ധിക്കുന്നതും കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ഉറവിടം വ്യക്ത മല്ലാത്തതും ആരോ ഗ്യവകുപ്പിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തന്നു. മംഗല്‍പാടി പഞ്ചായത്തിലെ നഫീസയാണ് ഓദ്യോഗികമായി ആദ്യം ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ജില്ല ആശുപത്രികളില്‍ കഴിയുന്ന വരില്‍ ആര്‍ക്കും രോഗം ഗുരുതരമല്ലെന്നും രോഗം ഗുരുതരമായവരെ പരിയാരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റുന്നതതെന്നും. ഡിഎംഒ ഡോ. എം.വി രാംദാസ് പറയുന്നു.

കാസര്‍കോട് മുന്‍സിപ്പല്‍ പരിധിയിലെ ഖൈറുന്നീസയാണ് മരിച്ച രണ്ടാമത്തെ ആള്‍. രാവണേശ്വരം സ്വദേശി മാധവനാണ് കോവിഡ് ബാധിച്ച്‌ മരിച്ച മൂന്നാമത്തെ വ്യക്തി. നാലാമത് മരണപ്പെട്ട കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പരിധിയിലെ നബീസയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സ്ഥിതി ഗുരുതരമായ തിനാല്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച 105 പേരില്‍ 88 പേര്‍ക്കാണ് സമ്ബര്‍ക്കം വഴി രോഗം പിടിപെട്ടത്. ജുലൈ 24ന് 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 76 പേര്‍ സമ്ബര്‍ക്കത്തിലാണ് രോഗബാധിതരായത്. അതില്‍ 21 പേരുടെ ഉറവിടം ലഭ്യമല്ലായിരുന്നു. ജില്ലയില്‍ മരിച്ച അഞ്ച് പേരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ യിലിരിക്കെയാണ് മരണപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണ്. മരിച്ച ഒരാളൊഴികെ മറ്റുള്ളവരെല്ലാം 60 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നു.

ഞായറാഴ്ച കോവിഡ് ബാധിച്ച്‌ മരണപ്പെട്ട അബ്ദുര്‍ റഹ്മാന്‍ വൃക്ക ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് നടത്തിയ ആന്റിജെന്‍ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. അതേസമയം ഇവര്‍ക്ക് രോഗ ബാധയുണ്ടായ ഉറവിടം വ്യക്തമാകാത്തത് അധികൃതരെ കുഴക്കുകയാണ്

.

NO COMMENTS