ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി.

103

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോട് റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. വെട്ടേറ്റ് മരിച്ച ലീല റിട്ട. ഹെഡ് കോൺസ്റ്റബിളാണ്

തുടര്‍ന്ന് ഭര്‍ത്താവ് പൊന്നനെ വീടിനടുത്തുള്ള പ്ലാവില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് .. വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ ലീലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഭാര്യ പറഞ്ഞതായും സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായും തുടർന്ന് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ നടന്നിരുന്നതായും ബന്ധുക്കൾ പറയുന്നു.

NO COMMENTS