കോഴിക്കോട്: കഴിഞ്ഞ പരിസ്ഥിതിദിനത്തിലും തുടര്‍ന്നും നട്ട വൃക്ഷത്തൈകള്‍ ഈ വേനല്‍ക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുകയും ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2018 ല്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തി ജിസം ഫൗണ്ടേഷന്റെ സഹകരണത്തോടെ ആരംഭിച്ച ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തെ പരിപാലന മത്സരത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇതിനായി പ്രത്യേക വ്യക്ഷത്തെ പരിപാലന മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്.
പങ്കെടുക്കുന്നവര്‍ സ്വന്തം നാട്ടില്‍ കഴിഞ്ഞ മഴക്കാലത്തിനു ശേഷം നട്ടതോ താനേ മുളച്ചതോ ആയ തൈകള്‍ വേനല്‍ക്കാലത്ത് പരിപാലിക്കപ്പെടുവാന് വേണ്ട നടപടി സ്വീകരിക്കുകയും അതിന്റെ കൂടെ പരിപാലിക്കുന്നവരുടെ ഒരു സെല്‍ഫി എടുത്തു WWW.GreenCleanEarth.org എന്ന വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും വേണം. മികച്ച പരിപാലകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645964592.