കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയം; നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍

298

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. വിഷയത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാരിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിയമ നിര്‍മാണം ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം തടഞ്ഞതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

NO COMMENTS