ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

200

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 249.52 പോയിന്റ് നഷ്ടത്തില്‍ 36,033.73ലും, നിഫ്റ്റി 80.70 പോയിന്റ് താഴ്ന്ന് 11,049.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്‌പിസിഎല്‍, ഐഒസി, ബിപിസിഎല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി, സിപ്ല, റിലയന്‍സ്, ടിസിഎസ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 801 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 2,045 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS