ചാലക്കുടി: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ സിനിമാമോഹം നല്കി യുവതിക്ക് നേരെ പീഡനശ്രമം. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം.പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി. പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പൊലീസ് പരിശോധിച്ചു വരികയാണ്. കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി സന്ദര്‍ശകരാണ് എത്താറുള്ളത്.