സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചു

180

കോഴിക്കോട് : സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. കോഴിക്കോട് നാലു പേരും എറണാകുളത്ത് ഒരാളുമാണ് മരിച്ചത്. മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയില്‍ സുമേഷ്, മലപ്പുറം ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവി, വടകര കുട്ടോത്ത് സ്വദേശി ഉജേഷ് എന്നിവരാണു കോഴിക്കോട് മരിച്ചത്. എറണാകുളത്ത് പെരുമ്പാവൂര്‍ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരിയാണ് (51) മരിച്ചത്. പകര്ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

NO COMMENTS