സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 335 റണ്‍സിന് പുറത്ത്

322

സെഞ്ചൂറിയന്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരെ 335 റണ്‍സില്‍ ഒതുക്കിയ ഇന്ത്യയ്ക്ക് മറുപടി ബാറ്റിങ്ങില്‍ തളര്‍ച്ച. 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പത്ത് റണ്‍സെടുത്ത് രാഹുലും ഒരു പന്തിനെ മാത്രം നേരിട്ട ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. രാഹുലിനെ സ്വന്തം പന്തില്‍ മോര്‍ക്കല്‍ പുറത്താക്കുകയായിരുന്നു. പൂജാര റണ്ണൗട്ടായാണ് ക്രീസ് വിട്ടത്. മുരളി വിജയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്ത് മത്സരം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സെടുക്കുന്നതിനിടെ ബാക്കിനിന്ന നാല് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. നാല് വിക്കറ്റില്‍ രണ്ടെണ്ണം ഇഷാന്തും ഒന്ന് അശ്വിനും മറ്റൊന്ന് ഷമിയും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 94 റണ്‍സെടുത്ത ഐഡന്‍ മര്‍ക്രാമാണ് ടോപ്സ്കോറര്‍.

NO COMMENTS