കൊല്ലത്ത് ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

221

കൊല്ലം : ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം അഞ്ചാലംമൂടില്‍ രതീഷ് ഭവനില്‍ രാജന്‍ പിള്ളയാണ് (65) തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കിട്ട ഇയാള്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് പരിക്കേറ്റ ഭാര്യ രമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ മരിച്ചെന്ന് കരുതിയാകാം രാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. രമണി ഇപ്പോഴും ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനാണ് രാജന്‍ പിള്ള.

NO COMMENTS